ഇകെ മുഹമ്മദ് കുട്ടി സാഹിബിന് അജ്മാൻ കെ എം സി സി വേങ്ങര മണ്ഡലം കമ്മറ്റി സ്വീകരണം നൽകി

ഹൃസ്വ സന്ദർശനാർത്ഥം യു എ ഇ യിൽ എത്തിയ കണ്ണമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽസെക്രട്ടറി ഇകെ മുഹമ്മദ് കുട്ടി സാഹിബിന് അജ്മാൻ കെ എം സി സി വേങ്ങര മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. പരിപാടി അജ്മാൻ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി കിഴിഞ്ഞാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിസി ഇല്യാസ് അധ്യക്ഷത വഹിച്ചു.

അജ്മാൻ കെ എം സി സി മലപ്പുറം ജില്ലാ പ്രിസിഡണ്ട് നാസർ കൊട്ടാരത്ത്, ജനറൽ സെക്രട്ടറി മുസ്ഥഫ കാരാത്തോട്, ട്രഷറർ അബ്ദുൽ ലത്തീഫ് ടി എൻ പുരം  സെക്രട്ടറി സിവി സൈനുൽ ആബിദ്, ഷാർജ കെ എം സി സി വേങ്ങര മണ്ഡലം പ്രിസിഡണ്ട് കെകെ മൊയ്തീൻകുട്ടി, യുഎം ശംസു എന്നിവർ പ്രസംഗിച്ചു.

ഡോ.സൈതലവി സ്വാഗതവും റഹീം വേങ്ങര നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}