ബൈത്തുറഹ്മ കൈമാറി

പറപ്പൂർ: മുസ്ലിം ലീഗ് ഒന്നാം വാർഡ് കമ്മറ്റി എരുമപ്പുഴ ഭാഗത്ത് നിർമ്മിച്ച രണ്ടാമത്തെ ബൈത്തുറഹ്മയും കൈമാറി. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ കെ കുഞ്ഞിമുഹമ്മദ് ഹാജി സൗജന്യമായി നൽകിയ പത്ത് സെന്റ് സ്ഥലത്താണ് രണ്ട് ബൈത്തുറഹ്മയും നിർമ്മിച്ചത്‌. 14 ലക്ഷം രൂപ ചെലവിലാണ് രണ്ടാമത്തെ ഭവനം നിർമ്മിച്ചത്. 

താക്കോൽദാനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.വാർഡ് ലീഗ് പ്രസിഡൻറ് ഇ.കെ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. 

മണ്ഡലം ലീഗ് സെക്രട്ടറി ഇ കെ സുബൈർ മാസ്റ്റർ, പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ കെ സൈദുബിൻ, ഇ.കെ ഖാലിദ് ഫൈസി, ലീഗ് നേതാക്കളായ പി.സൽമാൻ,കെ.കുഞ്ഞാലസ്സൻ ഹാജി, വി.എസ് മുഹമ്മദലി, എ.കെ സിദ്ദീഖ്, ഹുസൈൻ ഊരകം, വി.കെ അമീർ,സി.വി അസ്കർ, ഇ കെ ആലിക്കുട്ടി ഹാജി, കെ.സെയ്തലവി ഹാജി, എ.കെ കോയാമു, കെ.കെ അബ്ദുറഹ്മാൻ, പി. ഫസ് ലുറഹ്മാൻ, എ.കെ ഷഹീം, സി.ഹസ്സൻകുട്ടി, ടി.പി മൊയ്തീൻ കുട്ടി,ടി.സി ഷംസു, ഇ കെ ഹംസ, എ.കെ മുഹമ്മദലി, എ.കെ ഹുസൈൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}