കണ്ണമംഗലം: അഹ്‌ലു സുന്നയാണ് നേർവഴി എന്ന ശീർഷകത്തിൽ യൂണിറ്റുകളിൽ നടക്കുന്ന എസ് വൈ എസ് ആദർശ സമ്മേളനങ്ങളുടെ കണ്ണമംഗലം സർക്കിൾ ഉദ്ഘാടനം വാളക്കുട യൂണിറ്റിൽ നടന്നു. സർക്കിൾ പ്രസിഡന്റ് പീകെ അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. എൽ കെ ശാഫി മേമാട്ട് പാറ മുഖ്യ പ്രഭാഷണം നടത്തി.കെ സി കോയ ഹാജി അധ്യക്ഷത വഹിച്ചു.
വീരാൻ കുട്ടി സഖാഫി, അബ്ദുറശീദ് പാപ്പാട്ടില്‍ , ജാഫർ പറമ്പൻ, ഷമീർ അഹ്സനി, ഫഖ്റുദ്ധീൻ എന്നിവർ സംബന്ധിച്ചു.