മുശറഫ് ആലം സൗഖി ദേശീയ പുരസ്ക്കാരം ഡോ: കെ.പി ശംസുദ്ദീൻ തിരൂർക്കാട് ഏറ്റുവാങ്ങി

ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "അദബ് സിൽസില ഉർദു" വിന്റെ മുശറഫ് ആലം സൗഖി പ്രഥമ ദേശീയ അവാർഡ് അലഹാബാദിൽ വെച്ച് ഡോ: കെ.പി. ശംസുദ്ദീൻ തിരൂർക്കാട് ഏറ്റുവാങ്ങി. മുംബൈയിലെ പ്രശസ്തനായ ഉർദു സാഹിത്യകാരൻ ഇർഫാൻ ജാഫ്രിയാണ് പുരസ്കാരം കൈമാറിയത്.
ചടങ്ങിനോടനുബന്ധിച്ച് സെമിനാറും ദേശീയ കവിയരങ്ങും സംഘടിപ്പിച്ചിരുന്നു.

2021 ഏപ്രിൽ ഒന്നിന് മരണപ്പെട്ട മുശറഫ് ആലം സൗഖി ഉർദുവിലെ കഥാകൃത്തുക്കളിൽ ആധുനികതയുടെ പ്രതിനിധിയാണ്. 

കേരളത്തിലെ ഉർദു ഭാഷാ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന മുൻനിർത്തിയാണ് ശംസുദ്ദീൻ തിരൂർക്കാടിനെ അവാർഡിന് പരിഗണിച്ചത്. 

അവാർഡ് ദാന ചടങ്ങിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഉർദു സാഹിത്യകാരൻമാർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}