കോട്ടക്കൽ: 34-ാമത് മലപ്പുറം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലൈറ്റ് ആന്റ് സൗണ്ട് സ്വിച്ച് ഓൺ കർമ്മം കോട്ടക്കൽ നഗരസഭാ ആക്ടിംഗ് ചെയർ പേഴ്സൺ ഡോ: കെ.ഹനീഷ നിർവഹിച്ചു. ഡിസംബർ 3 മുതൽ 8 വരെ പതിനാറ് വേദികളിലായാണ് കലോത്‌സവ പരിപാടികൾ നടക്കുന്നത്. കോട്ടക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലും പരിസര പ്രദേശങ്ങളിലും ലൈറ്റ് സംവിധാനവും ഇതോടൊന്നിച്ച് ഉദ്ഘാടനം നിർവഹിച്ചു. കെ എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി എൻ.പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ പാറോളി റംല ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.ടി. അബ്ദു , കൗൺസിലർമാരായ സി.മുഹമ്മദലി, മണ്ടയപ്പുറം ഹസീന, ഷബ്ന , സുഫൈറ , കെ.മുഹമ്മദലി, നസീറ സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ, ജില്ലാ ട്രഷറർ കെ.എം ഹനീഫ.ഡി.ഡി.കെ.പി.രമേഷ് കുമാർ , പി.ടി.എ.പ്രസിഡന്റ് സാജിദ് മങ്ങാട്ടിൽ, പ്രിൻസിപ്പാൾ പി.ആർ. സുജാത , എച്ച്.എം എം.വി.രാജൻ,ജില്ലാ സെക്രട്ടറിമാരായ സഫ്ത്തറലി വാളൻ, എം.മുഹമ്മദ് സലിം, ഏ.കെ. നാസർ, പി.ടി. സക്കീർ ഹുസൈൻ, സാദിഖലി ചീക്കോട്, ഉസ്മാൻ മീനാർ കുഴി, എ. സമീർ ബാബു, പി.പി.മുഹമ്മദ് മുസ്തഫ, ജലാൽ താപ്പി, യു. അബ്ദുൽ മജീദ്, വി . യൂനുസ്, പി. ഷമീമ , പി. ഷഹീബ, വി.സക്കീന ,സി.എച്ച്. ഇബ്രാഹീം, സി.എം. ബഷീർ എന്നിവർ സംസാരിച്ചു.
ജില്ലാ കലോത്സവം: സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
admin