കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ കലോത്സവത്തോടനുബന്ധിച്ച് ലോ & ഓർഡർ കമ്മിറ്റിയുടെ പവലിയൻ കോട്ടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടർ അശ്വിത്ത് എസ്. കരന്മയിൽ ഉദ്ഘാടനംചെയ്തു. യോഗത്തിൽ കൺവീനർ എം.ടി. മുഹമ്മദ്, വിമൽകുമാർ, സുജാത പി.ആർ, എം.വി.രാജൻ, മനോജ് ജോസ്, സൂര്യ രവി, യു.ടി. അബുബക്കർ, സക്കീന മോയൻ, വി .കെ.രഞ്ജിത്ത് ,എം സജർ, അനിത വി, റഷീദ് വട്ടപ്പറമ്പൻ എന്നിവർ സംസാരിച്ചു.
എല്ലാ വേദികളിലും സി.സി.ടി.വിയുടെ പൂർണ്ണ നിരീക്ഷണത്തിലായിരിക്കും.
സ്റ്റുഡൻറ് പോലീസ് കേഡറ്റിനെ പൂർണ്ണമായും ക്രമസമാധാനത്തിനായ് ഉപയോഗപ്പെടുത്തും സ്റ്റേജിലെ പ്രവർത്തനങ്ങൾക്ക് നാഷണൽ സർവ്വീസ് വോളണ്ടിയർമാരും സ്‌കൗട്ട് കേഡറ്റുകളും നേതൃത്വംനൽകും.
ഇരുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാവുമെന്ന് പോലീസ് അധികാരികൾ അറിയിച്ചു.