'എന്റെ സംരംഭം നാടിന്റെ അഭിമാനം' വേങ്ങര ഗ്രാമപഞ്ചായത്ത് ലോൺ ലൈസൻസ് സബ്‌സിഡി മേള നടന്നു

വേങ്ങര: 2023-24 സംരംഭ വർഷം 2.0 ൻ്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്തും വ്യവസായ വകുപ്പും സംയുക്തമായി സംരംഭകർക്കുള്ള ലോൺ ലൈസൻസ് സബ്സിഡി മേള 21/12/2023 വ്യാഴാഴ്ച രാവിലെ 10.30ന് നടത്തി. 50 ൽ അധികം ആളുകൾ പങ്കെടുത്ത പരിപാടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര വ്യവസായ വികസന ഓഫീസർ സിതാര സ്വാഗതം അർപ്പിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. 

സംരംഭക വർഷത്തോടനുബന്ധിച്ച്  നൽകിയ ലൈസൻസുകൾ, സബ്സിഡികൾ, ലോൺ സാങ്ഷൻ ലെറ്ററുകൾ എന്നിവ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പർ മാർ, ബാങ്ക് മാനേജർമാർ, സി ഡി എസ് ചെയർ പേഴ്സൺ എന്നിവർ വിതരണം ചെയ്തു. 

എകദേശം 25 ലക്ഷം രൂപയുടെ ലോൺ സാങ്ഷൻ ലെറ്റർ വിതരണം ചെയ്തു. 15 ലക്ഷം രൂപയുടെ ലോൺ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് വിവിധ ബാങ്ക് മാനേജർമാർ, മെമ്പർമാർ, സി ഡി എസ് ചെയർ പേഴ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഉപ ജില്ലാ വ്യവസായ
ഓഫീസർ തിരൂരങ്ങാടി താലൂക്ക്  ഷഹീദ് വടക്കെതിൽ വിവിധ സബ്സിഡി സ്കീമുകളെക്കുറിച്ചും ഉദ്യം രെജിസ്ട്രേഷൻ, ഇൻഷുറൻസ് PM വിശ്വകർമ എന്നിവയെക്കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി. 

ലോൺ ലൈസൻസ് സബ്സിഡി മേളയിൽ, സംരംഭകർക്കുള്ള സംശയ നിവാരണത്തിന് വേങ്ങര ബ്ലോക്ക് വ്യവസായ വകുപ്പ് പ്രതിനിധികളുടെ ഹെൽപ് ഡെസ്ക് ഒരുക്കിയിരുന്നു. തുടർന്ന് സംരംഭകരുടെ സംശയങ്ങൾക്ക് വിവിധ ബാങ്ക് മാനേജർമാർ മറുപടി പറഞ്ഞു, മാത്രമല്ല സംരംഭകർക്ക് ബാങ്ക് പ്രതിനിധികളുമായി സംവദിക്കാൻ അവസരവും നൽകി. വേങ്ങര ഗ്രാമ പഞ്ചായത്ത് ഇ.ഡി.ഇ അജയ് കെ സി പരിപാടിയുടെ സംഘാടനവും ഏകോപനവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}