ക്ഷീര കർഷകർക്ക് കാലിത്തീറ്റ നൽകൽ പദ്ധതി ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് കാലിത്തീറ്റ നൽകൽ പദ്ധതി എടരിക്കോട് പുതുപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറടീച്ചർ ഉദ്ഘാടനം ചെയ്തു.

പതിമൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ കാലിത്തീറ്റ, പാലിന് സബ്‌സിഡി എന്നിവയാണ് നൽകുന്നത്.

വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സഫിയ മലേക്കാരൻ, പി.പി. സഫീർ ബാബു, ഡിവിഷൻ മെമ്പർമാരായ പി.അബ്ദുൽ അസീസ്, സക്കീന പതിയിൽ,
വാർഡ് മെമ്പർ സിനി ടീച്ചർ, ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ബിനു സുധാകർ , ഡയറി ഫാം ഇൻസ്ട്രക്ടർ നസീം അബ്ദുറഹിമാൻ ,
കൃഷ്ണൻ അറക്കൽ,
മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}