റാങ്ക് ജേതാവിനെ എസ്ഡിപിഐ ആദരിച്ചു

വേങ്ങര,പത്തുമൂച്ചി: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി ഫുഡ്‌ സയൻസ് ആൻഡ് ടെക്നോളജി 2021-2023 വർഷം ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ നിഷാനി പർവീനെ എസ് ഡി പി ഐ കച്ചേരിപ്പടി ബ്രാഞ്ച് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.

വേങ്ങര പത്തുമൂച്ചി പറാഞ്ചേരി മുഹമ്മദ്‌ ഹനീഫയുടെയും മാറ്റത്തൂർ കൂനരി തൂമ്പത്തു ആശിഫയുടെയും മകളാണ്. ഭർത്താവ് നൗഷീജ്.

ചടങ്ങിൽ വേങ്ങര എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി അംഗമായ സൈദലവി കെ കെ, എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അംഗമായ സിപി അസീസ് ഹാജി, കച്ചേരിപ്പടി ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ പള്ളിയാലി, നൗഷാദ് കോടശ്ശേരി, അബ്ദുൽ അസീസ് സിപി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}