കെ പി എൽ വേങ്ങര ജേതാക്കൾ

വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട്‌ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച വൺഡേ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇസഡ് ബ്ലാക്ക് വാളക്കുടയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കെ.പി എൽ മാസ്റ്റേഴ്സ് വേങ്ങര ജേതാക്കളായി. 

വിജയികൾക്ക് വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ സി രാധാകൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ ബൈജു, വി .സാദിഖ്, പി സഹദ്, എം സൈനുൽ ആബിദ്, എം അലവി, സി പി യാഹ്കൂബ്, പി സുനിൽ കുമാർ, പി ജുനൈദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}