പ്രവാസി ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് പി പി സുനീർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിൻറെ പ്രവാസികളെ ദ്രോഹിക്കുന്ന വിമാനത്താവളം, വിമാന കമ്പനികളെ സ്വകാര്യവൽക്കരിക്കുന്ന നടപടികൾ തിരുത്തണമെന്നും ആഘോഷവേളകളിൽ അമിതചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡണ്ട് ഇ പി ബഷീർ അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് മാസ്റ്റർ പ്രവാസി ഫെഡറേഷൻ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ സുലൈമാൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
രക്തസാക്ഷി പ്രമേയം അമീർ അലിയും, അനുശോചന പ്രമേയം സലാഹുദ്ദീൻ കൊട്ടേക്കാട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഇ സൈതലവി റിപ്പോർട്ട് അവതരിപ്പിച്ചു. ഫസലുറഹ്കൊമാൻ, ഗോഗുലം ബാബു, ബാവ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
പുതിയ ജില്ലാ കമ്മറ്റി സെക്രട്ടറിയായി ഡിബോണ നാസറിനെയും പ്രസിഡൻ്റായി ഇ പി ബഷീറിനെയും, ട്രഷററായി സലാഹുദ്ദീൻ കൊട്ടേക്കാട്ട് നെയും തിരഞ്ഞെടുത്തു. ചെയർമാൻ ഹരിദാസൻ എടശ്ശേരി സ്വാഗതവും, ഡികെ മണികണ്ഠൻ നന്ദിയും പറഞ്ഞു.