വേങ്ങര: ബ്രീത്തിംഗ് വ്യായാമത്തിന് അനുയോജ്യമായ പൊല്യൂഷൻ കുറഞ്ഞ വേങ്ങര തറയിട്ടാൽ എ.കെ മാൻഷൻ ഓഡിറ്റോറിയത്തിൽ വെച്ച് എന്നും രാവിലെ 6.15 ന് ആരംഭിക്കുന്ന ഹെൽത്ത് ക്ലബിന്റെ ട്രയൽ റൺ ആരംഭിച്ചു.
ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് സൗജന്യമായി തുടങ്ങിയ ഹെൽത്ത് ക്ലബിൽ പ്രദേശത്ത് നല്ല പ്രതികരണമാണ് ലഭിച്ചത്. 110 പേരോളമാണ് പങ്കെടുത്തത്. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലീം, പ്രദേശത്തെ പൊതു പ്രവർത്തകരായ വി.എസ് ബഷീർ മാസ്റ്റർ, ഇ.കെ. സുബൈർ മാസ്റ്റർ, എ.കെ. സിദ്ദീഖ്, പറപ്പൂർ പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ലയൺസ് ക്ളബ്ബ് പ്രസിഡന്റ് ഹൈറ സലാം, സ്വിമ്മേഴ്സ് ഭാരവാഹി ടി.കെ.എം മുസ്തഫ ,മലബാർ കോളേജ് മാനേജർ സി.ടി മുനീർ , വേങ്ങര പാലിയേറ്റീവ് ഭാരവാഹി പ്രൊഫസർ തോട്ടശ്ശേരി മൊയ്തിൻ, ഹുസൈൻ ഊരകം, സുലൈമാൻ മാസ്റ്റർ,
ഉമ്മർ പാലശ്ശേരി, എ.കെ ഷാഹുൽ ഹമീദ് , പറങ്ങോടത്ത് കുഞ്ഞാമു, ലയൺസ് ക്ളബ്ബ് ട്രഷറർ യു.കെ. ഇസ്ഹാഖ്, അനീഷ് കെ.പി., മൻസൂർ തൊമ്മഞ്ചേരി, പറങ്ങോടത്ത് കുഞ്ഞാമു , പോലീസ് വളണ്ടിയർ സക്കീർ എന്നിവർ നേതൃത്തം നൽകി.
പരിശീലകരായി തിരുരങ്ങാടിയിലെ MEC7 ട്രൈനർമാരായ എം.വി. അൻവർ, എം.വി. സുബൈർ, അബ്ദുൽ അമർ , MP സിദ്ദീഖ്, ജലീൽ കുറ്റിയിൽ, ഫള്ലു സി.എച്ച് എന്നിവർ നേതൃത്വം നൽകി.
25 മിനുട്ടാണ് വ്യായാമത്തിനെടുക്കുന്നത്.
പ്രദേശത്തുള്ളവർക്ക് മതിയായ പരിശീലനം നൽകി ട്രൈനർമാരെ വാർത്തെടുത്ത് 15 ദിവസത്തിനകം ഔദ്യോഗിക ഉദ്ഘാടനം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.