മലപ്പുറം: ജില്ലയിൽ എല്ലാ സ്‌കൂളിലും ഹോക്കി ടീം ഉണ്ടാക്കുമെന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ. മലപ്പുറം ഹോക്കി അസോസിയേഷൻ സ്ഥാപിച്ച ഹോക്കി ഗോൾപോസ്റ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ബഷീർ അഹമ്മദ് മച്ചിങ്ങൽ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി പാലോളി അബ്ദുറഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. ഷാനവാസ് ബാബു, ഡോ. എം.എസ്. റിസ്‌വി, നൗഷാദ് മാമ്പ്ര എന്നിവർ പ്രസംഗിച്ചു.
ഒൻപതിനു ചെമ്മങ്കടവ് പി.എം.എസ്.എച്ച്.എസ്.എസിൽ ജില്ലയിലെ യു.പി. സ്കൂളുകളുടെ ആൺ, പെൺ ഹോക്കിമത്സരം നടത്താൻ തീരുമാനിച്ചു.