ഊരകം: വെങ്കുളം ജവഹർ നവോദയ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറായി. കേന്ദ്ര വനം, കാലാവസ്ഥാ മന്ത്രാലയത്തിന്റെ നിർദേശത്തിൽ വിദ്യാർഥികളിൽ വെച്ചുപിടിപ്പിച്ച് പരിപാലിച്ചാണ് തൈകൾ തയ്യാറാക്കിയത്. കേരള വനം വന്യജീവി വകുപ്പ് മലപ്പുറം സോഷ്യൽഫോറസ്റ്ററി ഡിവിഷന്റെ കീഴിൽ ജൂൺ മാസത്തിൽ തുടങ്ങിയ പദ്ധതിയിൽ മൂവായിരത്തോളം തൈകളുണ്ട്.
പാകമായവ വിദ്യാലയാങ്കണത്തിൽ വെച്ചുപിടിപ്പിക്കും. ബാക്കി രക്ഷിതാക്കൾക്കും പരിസരവാസികൾക്കുമായി വിതരണംചെയ്യും.