വേങ്ങര: വണ്ടിപ്പെരിയാർ ബാലികക്ക് നീതി ആവശ്യപ്പെട്ട് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ഡി സി സി അംഗം എ.കെ. എ.നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.എ അസീസ്, കെ ഗംഗാധരൻ, സി.ടി. മൊയ്തീൻ പ്രസംഗിച്ചു.
ഇന്ദിരാജി ഭവൻ പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തിന് ടി.കെ മൂസക്കുട്ടി, സോമൻ ഗാന്ധിക്കുന്ന്, വി.ടി. മൊയ്തീൻ, സുബൈർ ബാവ താട്ടയിൽ, ടി.വി.രാജഗോപാൽ, മുള്ളൻ ഹംസ എന്നിവർ നേതൃത്വം നൽകി.