സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കാമ്പോരിക്ക് തുടക്കമായി

കോട്ടക്കൽ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന കാമ്പോരി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തെ നാല്പതോളം വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള 4000 പരം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും പരിശീലകരുമാണ് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന  കാമ്പോരിയിൽ പങ്കെടുക്കുന്നത്.

ക്യാമ്പ് പ്രതിനിധികൾക്കായി നാനൂറിലധികം ടെൻഡുകളും പോലീസ്, ആംബുലൻസ്, ഫയർ ആൻഡ് സേഫ്റ്റി , ട്രോമാകെയർ, ഫസ്റ്റ് എയ്ഡ് തുടങ്ങിയ മുഴുവൻ സജ്ജീകരണങ്ങളും  ഏർപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് പാസ്റ്റ്, ബാൻഡ് ഡിസ്പ്ലേ ,അഡ്വഞ്ചർ ആക്ടിവിറ്റികൾ, കലാ പ്രകടനങ്ങൾ, പയനിയറിങ് പ്രോജക്ട്, സ്കിൽ-ഓ-രമ, ക്രാഫ്റ്റ് എക്സിബിഷൻ, ഫുഡ് പ്ലാസ തുടങ്ങിയ വൈവിധ്യങ്ങളായ  കലാ-കായിക-പ്രദർശന   പരിപാടികൾക്ക്  കാമ്പോരി വേദിയാകും 

കോട്ടക്കൽ നഗരസഭ മുൻസിപ്പൽ കൗൺസിലർ ശ്രീ കബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീമതി സനില പ്രവീൺ
(കോട്ടക്കൽ നഗരസഭ മുൻസിപ്പൽ കൗൺസിലർ) സുരേഷ്. (മലപ്പുറം നഗരസഭ കൗൺസിലർ)ബിനു ആർ.കെ(സ്കൗട്ട് ആൻഡ് ഗൈഡ്സ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്), എം.വി രാജൻ (ഹെഡ്മാസ്റ്റർ ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കൽ) ജെ.എഡ്വേർഡ്(സംസ്ഥാന ട്രെയിനിങ് കമ്മീഷണർ) തുടങ്ങിയവർ  സംസാരിച്ചു.

എസ്.ഷാനവാസ്(ഐ, എഎസ്-ഡി.ജി.ഇ), സ്വാഗതവും എൻ.പ്രഭാകരൻ(സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി) നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}