കേരള മദ്യനിരോധനസമിതി ജില്ലാസമ്മേളനം

വേങ്ങര: സപ്ലൈകോ ഔട്ട്‌ലെറ്റുകൾവഴി വിദേശമദ്യം വിൽക്കാനുള്ള സർക്കാർനീക്കം ഉപേക്ഷിക്കണമെന്ന് കേരള മദ്യനിരോധനസമിതി ജില്ലാസമ്മേളനം ആവശ്യപ്പട്ടു. ഈ ആവശ്യമുന്നയിച്ച് ജനുവരി മൂന്നിന് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന 'ശവമഞ്ച സമരം’ വിജയിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.എം. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. അബ്ദുൽറഷീദ് അധ്യക്ഷനായി. 

എൻ.പി. അസൈനാർ, വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ചിന്നമ്മ, കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി, ഏട്ടൻ ശുകപുരം, സിദ്ദീഖ് മൗലവി അയിലക്കാട്, കെ.ടി. മജീദ്, പി.വി. സത്യൻ, പി.വി. ഉദയകുമാർ, എൻ.ടി. മൈമൂനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}