സപ്തദിന സഹവാസ ക്യാമ്പ് "നാമ്പ് " ഉദ്ഘാടനം ചെയ്തു

കൊളപ്പുറം: ഗവൺമെന്റ്  മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര ടൗൺ സപ്തദിന സഹവാസ ക്യാമ്പ് "നാമ്പ് " മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് യൂണിറ്റ് നിർമിച്ച തുണി സഞ്ചി വിതരണോദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. പി സഫീർ ബാബു നിർവഹിച്ചു.  

രക്ഷിതം, സമം ശ്രേഷ്ടം, സ്നേഹാരാമം, രഹിത ലഹരി, വർജ്ജ്യസഭ, വന്ദ്യം വയോജനം, ഋതുഭേദജീവനം, സഹചാരി, എന്നീ പദ്ധതികളാണ് ഏഴു ദിവസത്തെ ക്യാമ്പിൽ സംഘടിപ്പിക്കുന്നത്.  

എ ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർമാരായ സജിന അൻവർ,   ബേബി, പിടിഎ പ്രസിഡണ്ടുമാരായ ഷറഫുദ്ദീൻ, ഹസൻ കോയ, എച്ച് എം ഇൻ ചാർജ് അബ്ദുൽ ഗഫൂർ, ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}