കോൺഗ്രസ്സിന്റെ നൂറ്റിമുപ്പത്തിയൊൻപതാം ജന്മദിനമാഘോഷിച്ചു

എ.ആർ നഗർ: കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിഒൻപതാം ജന്മദിനത്തോടനുബന്ധിച്ചു കൊളപ്പുറം ടൗണിൽ ഭീമൻ കേക്ക് മുറിച്ച് ആഘോഷിച്ചു. വേങ്ങര നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ, ബേങ്ക് വൈസ് പ്രസിഡന്റ്  കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി,ട്രഷറർ പി കെ മൂസ ഹാജി,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ഫിർദൗസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയാസ് പി സി .മഹിളാ കോൺഗ്രസ് നേതാക്കളായ സുലൈഖ മജീദ്, സുബൈദ, സുഹറ, ഷൈലജ പുനത്തിൽ, കെ എസ് യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സവാദ് സലീം, എന്നിവർ സംസാരിച്ചു. 

ഹസ്സൻ പി കെ, സക്കീർ ഹാജി, ഉബൈദ് വെട്ടിയാടൻ,സുരേഷ് മമ്പുറം, മജീദ് പൂളക്കൽ, മധു മാസ്റ്റർ, ജി എസ് വാര്യർ, ചാത്തമ്പാടൻ സൈതലവി, വേലായുദ്ധൻ പുകയൂർ, അബു ത്വാഹിർ വെട്ടം, ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ സ്വാഗതവും നിയോജക മണ്ഡലം സെക്രട്ടറി അബൂബക്കർ കെ കെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}