"സവാരിഗിരിഗിരി" വയോജനങ്ങൾക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സായംപ്രഭാ ഹോമിലെ വയോജനങ്ങൾക്ക് മാനസിക ഉല്ലാസത്തിന്റെ  ഭാഗമായി ഉല്ലാസയാത്ര  സംഘടിപ്പിച്ചു. രണ്ടു ബസ്സുകളിലായി നൂറോളം വയോജനങ്ങളുമായി ഊട്ടിയിലേക്കാണ് യാത്ര   പുറപ്പെട്ടത്. ബോട്ടാണിക്കൽ ഗാർഡൻ, ഷൂട്ടിംഗ് പോയിന്റ് ,  ടീ ഫാക്ടറി,  ബോട്ട് ഹൗസ് തുടങ്ങിയ ഊട്ടിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

സംഘത്തോടൊപ്പം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ, വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമൂഹമ്മദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം,  ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഹാരീഫ മടപള്ളി, വാർഡ് മെമ്പർമാരായ എ കെ നഫീസ, ആസ്യ മുഹമ്മദ്‌, നജുമുന്നീസ സാദിഖ്, മൈമൂന എൻ ടി, ഇമ്പ്ളിമെന്റ് ഓഫീസർ ലുബ്‌ന, കോർഡിനേറ്റർ ഇബ്രാഹീം എ കെ, മുബഷിർ, കൂടാതെ രണ്ട് ബസിലും ഓരോ ആരോഗ്യപ്രവർത്തകരും യാത്ര നിയന്ത്രിച്ചു. 

പുലർച്ചെ നാലുമണിക്ക് ആരംഭിച്ച യാത്രയിൽ ജീവിതത്തിൽ ആദ്യമായി ഊട്ടി കണ്ടതിന്റെയും ബോട്ടിൽ കയറിയത്തിന്റ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാതെ 2 മണിയോടെ തിരിച്ചെത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}