എസ് കെ എസ് ബി വി മുപ്പതാം വാർഷികം; പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു.

വേങ്ങര: ഡിസ:25 , 26 തിയ്യതികളിൽ കോഴിക്കോട് ഖൈറുവാനിൽ നടക്കുന്ന എസ് കെ എസ് ബി വി മുപ്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രചരണ പൊതുയോഗവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു.കണ്ണമംഗലം വാളക്കുട തടത്തിൽ പുറായ മഹല്ല് കമ്മറ്റിയും വാളക്കുട എസ് കെ എസ് ബി വി യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളന പ്രമേയമായ അദബ്,അറിവ്,സമർപ്പണം എന്ന വിഷയത്തെ അധികരിച്ച് ഷാജഹാൻ റഹ്മാനി കംബ്ലക്കാട് പ്രഭാഷണം നടത്തി.മഹല്ല് ഖത്തീബ് ഹസൻ ദാരിമി ഉദ്ഘാടനം ചെയ്തു.ഇബ്റാഹീംഹാജി പുള്ളാട്ട് അദ്ധ്യക്ഷനായി.കുഞ്ഞിമൊയ്തീൻകുട്ടികാമ്പറൻ,പാമങ്ങാടൻമുഹമ്മദ്, മുഹമ്മദാജി കോങ്ങോട്,ഷരീഫ് സി കെ,ഫാഇസ് പുള്ളാട്ട്,കെ ടി അബ്ദുല്ലക്കുട്ടി,മുനീർവഹബി,മുണ്ടക്കൽഖാസിംമുസ് ലിയാർ,എസ് ബി വി ഭാരവാഹികളായ അനീസുറഹ്മാൻപുള്ളാട്ട്, സി കെ ഷാഹിൻ,ദാനിസ്മുബാരിസ്പാമങ്ങാടൻ,റൈസൽ കോതേരി നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}