വീണുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി വിദ്യാർത്ഥി മാതൃകയായി

വേങ്ങര: തോട്ടശ്ശേരിയറ എം.ഐ. എസ്.എം യുപി. സ്കൂൾ പേങ്ങാട്ട് കുണ്ടിൽപ്പറമ്പയിലെ ആറാംതരം വിദ്യാർത്ഥി ശ്രീതിൻ രാജ് സ്കൂളിൽ നിന്നും വീണു കിട്ടിയ സ്വർണാഭരണം ഹെഡ് മാസ്റ്റർ ചെമ്പൻ ആലസ്സൻ മാസ്റ്ററെ ഏൽപ്പിച്ചു. അതേ സ്കൂളിലെ ആറാം തരത്തിലെ ഇഷ ഫൈഹ പി എന്ന വിദ്യാർത്ഥിനിയുടെ ഏകദേശം അറുപതിനായിരം രൂപ വിലമതിക്കുന്ന സ്വർണാഭരണമാണ് നഷ്ടപ്പെട്ടിരുന്നത്. ഉടമസ്ഥയ്ക്ക് ആഭരണം ഹെഡ് മാസ്റ്റർ  തിരിച്ചേൽപ്പിച്ചു.

ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികൾക്ക് മാതൃകയാണ് ശ്രിതിൻ രാജന്ന് അനുമോദന ചടങ്ങിൽ ഹെഡ് മാസ്റ്റർ  പറഞ്ഞു. തുടർന്ന് സ്നേഹ സമ്മാനമായി ക്യാഷ് അവാർഡും ട്രോഫിയും നൽകിയാണ് രക്ഷിതാവ് മടങ്ങിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}