മണ്ഡലം യു.ഡി.എഫ് വനിതാ കൺവെൻഷൻ

വേങ്ങര: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് ഡിസംബർ 27 ന് വേങ്ങരയിൽ നടത്തുന്ന കുറ്റവിചാരണസദസ്സിന്റെ പ്രചരണാർത്ഥം വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി സുലൈഖ അധ്യക്ഷത വഹിച്ചു.മണ്ഡലം ചെയർമാൻ പി.എ ചെറീത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡൻറ് പി.കെ അസ് ലു മുഖ്യ പ്രഭാഷണം നടത്തി. 

മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് വാക്യത്ത് റംല, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.രാധാകൃഷ്ണൻ മാസ്റ്റർ, വേങ്ങര ബ്ലോക്ക് പ്രസിഡൻ്റ് എം ബെൻസീറ, വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഹസീന ഫസൽ, മണ്ഡലം യു.ഡി.എഫ് വനിതാ നേതാക്കളായ സമീറ പുളിക്കൽ, ജുസൈറ മൻസൂർ, ഹസീന തയ്യിൽ, കെ.സുബൈദ, ഷൈലജ പുനത്തിൽ, ഹസീന ചുക്കൻ, പി.പി റാബിയ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}