തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ്പ്‌ നടത്തി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ്പ്‌ നടത്തി. പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത്‌ പ്രെസിഡന്റ്‌ ഹസീന ഫസൽ കെ പി ഉദ്ഘാടനം ചെയ്തു.
      
വേങ്ങര ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ മുഴുവൻ തെരുവുനായകൾക്കും വേങ്ങര വെറ്ററിനറി ഡിസ്പെൻസറി ജീവനക്കാരുടെയും പ്രത്യേക പരിശീലനം നേടിയ സ്ക്വാഡ്‌ അംഗങ്ങളുടെയും  നെതൃത്വത്തിലാണു വാക്സീനേഷൻ പൂർത്തീകരിച്ചത്‌.
   
ഉദ്ഘാടന ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി. കെ.കുഞ്ഞിമുഹമ്മദ്‌,  വെറ്ററിനറി സർജ്ജൻ ഡോ.സനൂദ്‌ മുഹമ്മദ്‌, മറ്റ്‌ വാർഡ്‌ ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}