എ.ആർ നഗർ: വേങ്ങരയിൽ ഡിസംബർ 27നു നടക്കുന്ന യുഡിഫ് കുറ്റ വിചാരണ സദ സിന്റെ മുന്നോടിയായി അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് യുഡിഫ് കൺവെൻസൻ സംഘടിപ്പിച്ചു. ഡി സി സി അംഗം എ കെ എ നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് എ പി ഹംസ, അശ്റഫ് രങ്ങാട്ടൂർ, ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ, പി കെ മൂസ ഹാജി, ഒ സി ഹനീഫ, മാട്ടറ കന്മുണ്ണി ഹാജി, പി സി ഹുസൈൻ ഹാജി,എ.പി അസീസ്, മുസ്തഥ പുള്ളിശ്ശേരി, മൊയ്ദീൻ കുട്ടി മാട്ടറ, പി കെ ഫിർദൗസ്, നിയാസ് പി പി സി, എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് യു ഡി എഫ് കൺവീനർ ഇസ്മായീൽ പൂങ്ങാടൻ സ്വാഗതവും, സി കെ മുഹമ്മദാജി നന്ദിയും പറഞ്ഞു.