വേങ്ങര: കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരേ ജനുവരി 20-ന് കാസർകോടു മുതൽ തിരുവനന്തപുരംവരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കാൻ ഡി.വൈ.എഫ്.ഐ. വേങ്ങര ബ്ലോക്ക് യുവതീ കൺവെൻഷൻ തീരുമാനിച്ചു.
കൺവെൻഷൻ ജില്ലാസെക്രട്ടേറിയറ്റംഗം സി.എം. സിബില ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കമ്മിറ്റിയംഗം അഡ്വ. സി. അമൃത അധ്യക്ഷയായി. പി.പി. ശാലിനി, കെ. ഗോപിക, യു. അഞ്ജുഷ എന്നിവർ പ്രസംഗിച്ചു.