ഐ എസ് എം വാഹനപ്രചരണ സന്ദേശയാത്രയ്ക്ക് സ്വീകരണംനൽകി

വേങ്ങര: കെ എൻ എമ്മിന്റെ യുവജന വിഭാഗമായഇത്തി ഹാദുശുബ്ബാനിൽ മുജാഹിദീൻ. (ഐ എസ് എം) "നേരാണ്നിലപാട്"എന്ന തലക്കെട്ടിൽ ഡിസംബർ 30, 31 തീയതികളിൽ എറണാകുളം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഐ എസ് എം മലപ്പുറംവെസ്റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ സന്ദേശയാത്രയ്ക്ക് വേങ്ങര മണ്ഡലത്തിലെ മുതലമാട്, പുത്തനങ്ങാടി, കുറുക, അരിക്കുളം, കുറ്റാളൂർ, വെങ്കുളം, കാരാത്തോട്, ഊരകം, ചേറൂർ, അച്ചനമ്പലം, എടക്കാപറമ്പ്, തോട്ടശ്ശേരിയറ, കുന്നുംപുറം, കക്കാടംപുറം,  പക്കടപ്പുറായ, കച്ചേരിപ്പടി, എന്നിവിടങ്ങളിൽ സ്വീകരണംനൽകി. വൈകിട്ട് ഏഴുമണിക്ക് വേങ്ങരബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

സമാപന പരിപാടിയിൽ നബീൽസലഫി കാസർകോട് മുഖ്യപ്രഭാഷണം നടത്തി. ജാഥ  ക്യാപ്റ്റനും ഐ എസ് എം വേങ്ങര മണ്ഡലം പ്രസിഡണ്ടുമായ പി കെ ആബിദ്സലഫി, ജാഫർ കോയപ്പ, മുനീർവളാഞ്ചേരി എന്നിവർ വിവിധ സ്വീകരണ പരിപാടികളിൽ പ്രസംഗിച്ചു.

പി കെ നസീം, കുഞ്ഞു കാമ്പ്രൻ, കെ വി മുഹമ്മദ്ഹാജി, എൻ ടി അബ്ദുറഹിമാൻ, സി ടി മൊയ്തീൻ, സി പി കുഞ്ഞുമുഹമ്മദ്, ഇ കെ മൊയ്തീൻ, കപ്പിൽ അബ്ദുറഹ്മാൻ, പി അബ്ദുറഹിമാൻ, സി ടി കുഞ്ഞുമുഹമ്മദ്, പാലപ്പുറ കുഞ്ഞുമുഹമ്മദ്, സി ടി ഹംസ, കുറുക്കൻഷാജി തുടങ്ങിയവർ വിധങ്ങളിലെ സ്വീകരണ പരിപാടികളിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}