കണ്ണമംഗലം: പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി മേനനക്കൽ പ്രദേശത്ത് സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എപി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി കെ മുഹമ്മദ് റഫീഖ്, സി അനൂപ്, ചാലിൽ ശങ്കരൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നെടുമ്പള്ളി സൈതു, മുൻ വേങ്ങര ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ ആലിമൊയ്തീൻ, അരീക്കൻ കുഞ്ഞുട്ടി തുടങ്ങിവരും നാട്ടുകാരും പങ്കെടുത്തു.
മേനനക്കലിൽ ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
admin