നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മഞ്ചേരി, തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി, യുമായി സഹകരിച്ചാണ് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

പോക്സോ കുറ്റകൃത്യങ്ങൾ, സ്ത്രീകളും നിയമങ്ങളും എന്നീ വിഷയത്തിൽ അഡ്വ:സജ്‌ന നിയമ ബോധവത്കരണം നടത്തി. പുത്തനങ്ങാടി റുശ്ദുൽ വിൽദാൻ ഹയർ സെക്കണ്ടറി മദ്രസയിൽ നടന്ന പരിപാടിയിൽ അസീസ് കൈപ്രൻ സ്വാഗത പ്രസംഗവും, പി എൽ വി മുനീറ നന്ദിയും പറഞ്ഞു.
പി എൽ വി ശിവദാസൻ, പി എൽ വി ശ്യാമള, പി എൽ വി സുഹ്‌റ, അൻവർ മാട്ടിൽ, സിബി ടീച്ചർ, സുഹൈയിൽ, ലിജി, അജിത കെസി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}