ഹജ്ജ് 2024 നറുക്കെടുപ്പ് പൂർത്തിയായി

ഹജ്ജ് 2024 നറുക്കെടുപ്പ് ന്യൂഡൽഹിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ നടന്നു. കേരളത്തിൽ നിന്നും 16,776 പേർക്കാണ് ഈ വർഷം ഹജ്ജിനായി അവസരം ലഭിച്ചത്. 70 വയസ്സ് വിഭാഗത്തിൽ നിന്നുള്ള (KLR) 1250 പേരെയും, ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിൽ നിന്നുമുള്ള  (KLWM) 3584  പേരെയും നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്തു.

ബാക്കിയുള്ള സീറ്റിലേക്കാണ് ജനറൽ കാറ്റഗറിയിൽ നിന്നും 11942 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തിയത്.

തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്. അപേക്ഷകരുടെ കവർ നമ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഹാജിമാർക്ക് പരിശോധിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള നിർദ്ദേശങ്ങൾ കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ലഭ്യമാകുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}