തദ്ദേശ ഫണ്ട് മുടക്കം: കോൺഗ്രസ് ജനപ്രതിനിധികളുടെ കളക്ടറേറ്റ് പ്രതിഷേധം

മലപ്പുറം: അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുകൂടി കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനപ്രതിനിധികൾ കളക്ടറേറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെടുകാര്യസ്ഥതമൂലം കടബാധ്യതയിലായ കേരള സർക്കാർ തദ്ദേശ സ്ഥാപനങ്ങളെക്കൂടി കടക്കെണിയിൽപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്.

സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടുമാസം മാത്രമുള്ളപ്പോഴും ഡിസംബർ മാസത്തിൽ നൽകേണ്ട പദ്ധതിവിഹിതത്തിന്റെ മൂന്നാംഗഡു അനുവദിച്ചിട്ടില്ല. അത് അടിയന്തരമായി അനുവദിക്കണം.

പദ്ധതിപ്രവർത്തനത്തെ ട്രഷറി നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കണം. സർക്കാർ നടത്തുന്ന ജനദ്രോഹനയങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ചെയർമാൻ കെ.സി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. എ.കെ. അബ്ദുറഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറൽസെക്രട്ടറി ആലിപ്പറ്റ ജമീല, വി.എ. കരീം, എൻ.എ. കരീം, ഡി.സി.സി. ഭാരവാഹികളായ കെ. സുകുമാരൻ, പി.സി. വേലായുധൻകുട്ടി, ശശീന്ദ്രൻ മങ്കട, പി.സി.എ. നൂർ, രോഹിൽനാഥ് തുടങ്ങിയവർ സംസാരിച്ചു. സമിതി ജില്ലാകൺവീനർ കെ.പി. പ്രേമലത, മഹിളാ കോൺഗ്രസ് ജില്ലാപ്രസിഡന്റ് പി. ഷഹർബാൻ, പഞ്ചായത്ത് അസോസിയേഷൻ ജില്ലാസെക്രട്ടറി ഉസ്‌മാൻ മൂത്തേടം എന്നിവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}