പറപ്പൂർ: വേങ്ങര-എടരിക്കോട് റോഡിൽ എടയാട്ട്പറമ്പ് ഭാഗത്ത് വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരമായി. 50 ലക്ഷം രൂപ ചെലവഴിച്ചാണ് 100 മീറ്ററോളം റോഡ് ഉയർത്തി ഇന്റർലോക്ക് ചെയ്യുകയും അഴുക്കുചാൽ നിർമിക്കുകയും ചെയ്തത്.
ചെറിയ മഴ പെയ്താൽപോലും റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് നാട്ടുകാർക്കും വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. നവീകരിച്ച റോഡ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക്പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയായി. പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംജതാ ജാസ്മിൻ, പുളിക്കൽ അബൂബക്കർ, ഇ.കെ. സൈദുബിൻ, സഫിയ കുന്നുമ്മൽ, നാസർ പറപ്പൂർ, ഇ.കെ. സുമയ്യ, ടി. അബ്ദുറസാഖ്, മൂസ്സ ടി. എടപ്പനാട്ട്, ഇ.കെ. സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.