സ്നേഹാരാമം ഉദ്‌ഘാടനം ചെയ്തു

വേങ്ങര: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പാതയോരങ്ങൾ മനോഹരമാക്കുക എന്ന ഉദ്ദേശത്തോടെ ശുചിത്വ മിഷന്റെയും വേങ്ങര ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ ജി എം വി എച്ച്  എസ് എസ് വേങ്ങര ടൗൺ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് വോളന്റിയെഴ്‌സ് ഈ വർഷത്തെ സപ്ത ദിന ക്യാമ്പിനോടാനുബന്ധിച്ചു വേങ്ങര പലശ്ശേരിമാട് തയ്യാറാക്കിയ സ്നേഹാരാമം  വേങ്ങര നിയോജക മണ്ഡലം എം എൽ എ  പി കെ  കുഞ്ഞാലിക്കുട്ടി‌ നാടിനു സമർപ്പിച്ചു. 

നാടിന് മാതൃകയായ കുട്ടികളുടെ പ്രവർത്തനത്തെ എം എൽ എ പ്രശംസിക്കുകയും വരും തലമുറക്കായി കുട്ടികൾ നൽകിയ നല്ല സന്ദേശം കാത്തു സൂക്ഷിക്കണമെന്ന് ജനങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത്‌ പ്രസിഡറന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. ഉത്സവ പ്രതീതിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ പ്രതിനിധികൾ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ രാജ്‌മോഹൻ, ക്ലസ്റ്റർ കൺവിനർ യാസർ പൂവിൽ ഉദ്യോഗസ്ഥർ, പഞ്ചായത്ത്‌ ഭാരവാഹികൾ, വിവിധ ക്ലബ്‌ ഭാരവാഹികൾ, സ്കൂൾ അധികാരികൾ, നാട്ടുകാർ ,എൻ എസ് എസ് വൊളണ്ടിയർമാർ, പ്രോഗ്രാം ഓഫീസർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ഈ മനോഹരമായ സ്നേഹാരാമം ഒരുക്കാൻ നേതൃത്വം കൊടുത്ത എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സെബീർ അലി മാസ്റ്റർ, ആരിഫ ടീച്ചർ എന്നിവരെ വേങ്ങര പഞ്ചായത്ത് അതികൃതർ ഉപഹാരം നൽകി ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}