വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമസഭ പികെ കുഞ്ഞാലികുട്ടി എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ഹാരിഫ മടപള്ളി, ബ്ലോക്ക് മെമ്പർ അബ്ദുൽ ഹസീസ് പറങ്ങോടത്ത്, കുറുക്കൻ മുഹമ്മദ്, അബ്ദുൽ കാദർ സിപി, റഫീഖ് ചോലക്കൽ, യൂസുഫ് അലി വലിയോറ, ഉമ്മർ കോയ, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ മജീദ് കെ, അസിസ്റ്റന്റ് സെക്രട്ടറി, ഐ സി ഡി എസ് സുപ്രവൈസർ ലുബ്‌ന തുടങ്ങിയവർ സംസാരിച്ചു.