തിരൂരങ്ങാടി:
ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ
മുന്നേറ്റം'24 വിജയഭേരി പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കൂരിയാട് ഓഡിറ്റോറിയത്തിൽ വെച്ച് മോട്ടിവേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി.പി.സുഹ്റാബി , കെ.ടി.മൊയ്തീൻ കുട്ടി, എൻ.എം അലി,
എസ് ആർ ജി കൺവീനർ അബ്ദുന്നാസർ ചെമ്പയിൽ, എന്നിവർ സംസാരിച്ചു.
ജില്ലാ വിജയഭേരി കോ-ഓഡിനേറ്റർ ടി. സലീം , മോട്ടിവേഷൻ ട്രെയിനർ നിസാം മൂന്നിയൂർ എന്നിവർ ക്ലാസുകൾ നയിച്ചു.
ഹെഡ്മിസ്ട്രസ് കെ.കെ. മിനി സ്വാഗതവും ജസീറ ആലങ്ങാടൻ നന്ദിയും പറഞ്ഞു.