തിരൂരിൽ വന്ദേഭാരത് ട്രയിൻ തട്ടി കുറ്റൂർ സ്വദേശി‍ മരിച്ചു

തിരൂർ: വന്ദേഭാരത് എക്സ്പ്രസ് തട്ടി
മധ്യവയസ്കൻ മരിച്ചു. തലക്കാട് കുറ്റൂർ
തിരുത്തുമ്മൽ അയ്യപ്പൻ (55) ആണു മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ തലക്കാട്വെ ങ്ങാലൂരിൽ വച്ചാണ് അപകടമുണ്ടായത്. പാളം മുറിച്ചു കടക്കുന്നതിനിടെ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത്
ഇടിക്കുകയായിരുന്നു.

മരിച്ച അയ്യപ്പൻ നിർമാണത്തൊഴിലാളിയാണ്.
ഭാര്യ: തങ്കമണി.
മക്കൾ: നിഖിൽലാൽ, നിൽഷ,
നിഷില.
ഒരാഴ്ച മുൻപ് തിരൂർ മുത്തൂരിൽ
വന്ദേഭാരത് തട്ടി പുറത്തൂർ സ്വദേശിയായ
യുവാവിന്റെ കാൽപാദം അറ്റുപോയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}