വേങ്ങര: വലിയോറ മണ്ണിൽപിലാക്കൽ കെ പി എം ബസാർ ആലുങ്ങൽ റോഡ് വേങ്ങര നിയോജക മണ്ഡലം എം.എൽ.എ പി കെ കുഞ്ഞാലികുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ മജീദ് മടപ്പള്ളി സ്വാഗതം പറഞ്ഞു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ.പി അധ്യക്ഷത വഹിച്ചു.
വേങ്ങര പഞ്ചായത്തിലെ മുഴുവൻ വാർഡ് മെമ്പർമാരും പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തെ വിശിഷ്ട വ്യക്തികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.