കണ്ണമംഗലം കിഴക്കേപ്പുരക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമി കോവിലിൽ കൊല്ലം തോറും നടത്തിവരാറുള്ള തേർപൂജയും ശാസ്ത്താവിളക്കും 2024 ജനുവരി 19 (മകരം 5)
വെള്ളിയാഴ്ച വിവിധ പരിപാടികളോടെ
നടത്തുവാൻ നിശ്ചയിച്ചതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഉത്സവത്തോടനുബന്ധിച്ച് വെളിമുക്ക് ശ്രീധരൻ ആശാന്റെ ശിഷ്യൻ ബിജു ദേവതിയാൽ & പാർട്ടിയുടെ തായമ്പക ഉണ്ടായിരിക്കുന്നതാണ്.
പരിപാടികൾ:
രാവിലെ 5 മണിക്ക് ഗണപതി ഹോമം
8 മണിക്ക് ഉഷപൂജ, ചെണ്ട മേളം
12 മണിക്ക് ഉച്ചപൂജ, ചെണ്ടവാദ്യങ്ങൾ
1 മണിക്ക് പ്രസാദ ഊട്ട്
3 മണിക്ക് ചെണ്ട മേളം, പാലക്കൊമ്പ് എഴുന്നള്ളത്ത്
4:30ന് കലശം എഴുന്നള്ളിപ്പ്.
പാലക്കൊമ്പ് എഴുന്നള്ളിപ്പ് പുറപ്പാട്
9 മണിക്ക് അന്നദാനം
10 മണിക്ക് അത്താഴ പൂജ തായമ്പക (ബിജു ദേവതിയാൽ&പാർട്ടി)
11 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ
1 മണിക്ക് ശാസ്താ പാട്ട്, പൊലിപ്പാട്ട്
3 മണിക്ക് അരിത്താലപൊലി, തേര് എഴുന്നള്ളിപ്പ്
4 മണിക്ക് തിരിയുഴിചിൽ, തുടർന്ന് വെട്ടും തടവും
6 മണിക്ക് നാളികേരമേറ്
8 മണിക്ക് ഗുരുതിദർപ്പണം
സമാപനം, ഗുരുപൂജ.