പറപ്പൂർ: വട്ടപ്പറമ്പ് സ്പോർട്ട്ലൈൻ ആർട്സ് & സ്പോർട്സ് ക്ലബിന് കീഴിൽ ആരംഭിച്ച സ്പോർട്സ് അക്കാദമി മുൻ സന്തോഷ് ട്രോഫി താരം സുബൈർ. കെ. പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.റസാഖ് ബാവ ലോഗോ പ്രകാശനം നടത്തി. വേങ്ങര ബ്ലോക്ക് NYK കോർഡിനേറ്റർ മാരായ മുഹമ്മദ് അസ്‌ലം എൻ.എം, രഞ്ജിത്ത് ചെറായി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സ്പോർട്സ് അക്കാദമി കോർഡിനേറ്റർ സുരേഷ് ബാബു. കെ. കെ, കേരള പ്രീമിയർ ലീഗ് പ്ലയർ സുഖിൽ. കെ. കെ എന്നിവർ സംസാരിച്ചു.
ക്ലബ് പ്രസിഡന്റ് സാദിഖ് അലി. ടി സ്വാഗതവും, ജോയിന്റ് സെക്രട്ടറി റിഷാൽ. കെപി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ സെക്രട്ടറി റഷീദ്. ടി നന്ദിയും പറഞ്ഞു.