മലപ്പുറം: ദേശീയോദ്‌ഗ്രഥനത്തിൽ ഉർദു ഭാഷയുടെ പങ്ക് നിസ്തുലമാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും ഉർദുവിനുളള സ്ഥാനം മഹത്തരമാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഉർദു ദേശീയോദ്‌ഗ്രഥനത്തിന്റെ ഭാഷ എന്ന പ്രമേയത്തിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) ഗോൾഡൻ ജൂബിലി 28 )o സംസ്ഥാന സമ്മേളനത്തിൽ കേരളത്തിന്റെ ഉർദു കവിയും സാഹിത്യകാരനുമായിരുന്ന എസ്.എം.സർവർ സാഹിബ് അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മലപ്പുറം മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ മർഹൂം കെ.പി.അബ്ദുൽ ബഷീർ മാസ്റ്റർ നഗറിൽ നടന്ന പരിപാടിയിൽ പി.മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. തലമുറ സംഗമം കെ.പി.എ.മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.യു.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.ഷംസുദ്ദീൻ, മുൻ.എസ്.ഇ.ആർ.ടി. റിസർച്ച് ഓഫീസർ എൻ.മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കെ.ഷൗക്കത്തലി മാസ്റ്റർ, എ.പി.അബ്ദുൽ മജീദ് മാസ്റ്റർ, ടി.വീരാൻ കുട്ടി മാസ്റ്റർ,എം.നൂറുദ്ദീൻ മാസ്റ്റർ, ഹമീദ് മാസ്റ്റർ വളപുരം, കടമ്പോട്ട് ഹംസ മാസ്റ്റർ, സാജിദ് മൊക്കൻ,എം.പി. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന ഗസൽ വിരുന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ലഫ്റ്റനന്റ് പി.ഹംസ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹകീം മുഖ്യാതിഥിയായിരുന്നു. മെഹ്ഫിലെ ഗസലിന് ഇഷ്റത്ത് സബാഹ് ആന്റ് പാർട്ടി നേതൃത്വം നൽകി,പി.മുഹമ്മദ് അബ്ദുൽ ജലീൽ, അബ്ദുസലാം.കെ, എം.കെ.അബ്ദുന്നൂർ, സി.പി.മുഹമ്മദ് റഫീഖ്, പി.പി.മുജീബ് റഹ്‌മാൻ, വി.അബ്ദുൽ മജീദ്,
ടി.സൈഫുന്നീസ, കെ.വി.സുലൈമാൻ, പി.സി. വാഹിദ് സമാൻ, യു.കെ.നാസർ സംസാരിച്ചു.
വാർഷിക കൗൺസിൽ കെ.ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.യു.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.സുരേഷ്,എൻ.ബഷീർ, സി.മുഹമ്മദ് റഷീദ്, കെ.ജിജി സംസാരിച്ചു.
ഇന്ന് വാരിയൻ കുന്നത്ത് ടൗൺ ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.പി.ഉബൈദുള്ള . എം.എൽ.എ മുഖ്യാതിഥിയായിരിക്കും.മഞ്ഞളാം കുഴി അലി.എം.എൽ.എ അവാർഡ് ദാനം നിർവ്വഹിക്കും. സാംസ്കാരിക സമ്മേളനം പി.അബ്ദുൽ ഹമീദ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേരള കായിക, ഹജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്‌മാൻ ഉദ്ഘാടനം നിർവ്വഹിക്കും. ഡോ.കെ.ടി.ജലീൽ.എം.എൽ.എ മുഖ്യാതിഥിയായിരിക്കും.
ഫോട്ടോ അടിക്കുറിപ്പ്: കെ.യു.ടി.എ സംസ്ഥാന സമ്മേളനത്തിൽ എസ്.എം.സർവർ അനുസ്മരണ സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യുന്നു.