വേങ്ങര: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റ് സി പി എമ്മും പോലീസും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണന്ന് വേങ്ങര നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഭരവാഹി കൺവെൻഷൻ അപിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി നാസില്‍ പൂവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യൂത്ത് കോണ്‍ഗസ്സ് വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഫിര്‍ദൗസ് പി.കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നിയോജക മണ്ഡലം സെക്രട്ടറിമാരായ ഹാറൂണ്‍, അനസ് മണ്ഡലം പ്രസിഡന്റ്മാരായ നിയാസ് പി.സി ,അനഫ് പി.കെ, സുഹൈല്‍ പറപ്പൂര്‍, ആഷിഫ് വേങ്ങര എന്നിവര്‍ പ്രസംഗിച്ചു.
റിപ്പബ്ലിക്ക് ദിനത്തില്‍ പാലക്കാട് നടക്കുന്ന യങ്ങ് ഇന്ത്യ സമ്മേളനം വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു.