വേങ്ങര: സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാഹുൽ മാങ്കൂട്ടത്തിലടക്കമുള്ള നേതാക്കളെ ജയലിലടച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പ്രകടനത്തിന് കൈപ്രൻ അസീസ്, ഹാരിസ് പുളിക്കൽ , സുധീഷ് പാണ്ടികശാല, ശബീബ് ചെള്ളി, നവാസ് ഇ, അൻവർ ഒറ്റയിൽ, അജ്മൽ ഇരുമ്പൻ, കാപ്പൻ മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്നു നടന്ന പ്രതിഷേധ സംഗമത്തിന് മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.കെ ഷാക്കിർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി പി എ റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി വി, ആസിഫ് അധ്യക്ഷം വഹിച്ചു. ഹാരിസ് പുളിക്കൽ നന്ദി പറഞ്ഞു.
പ്രകടനത്തിന് പിന്തുണയർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പ്രകടനം നടത്തി. കെ രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ: അനീസ് കെ.പി, കുഞ്ഞിൻ ഹാജി പി കെ, കൈപ്രൻ ഉമ്മർ, സി ടി മൊയ്തീൻ, വി ടി മൊയ്തീൻ, പൂച്ചേങ്ങൽ അലവി, ടി. വി റഷീദ്, കാപ്പൻ ലത്തീഫ്, ടി പി ഖാദർ, അശ്രഫ് പറാഞ്ചേരി, യഹ് യ കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി.