വികസന സെമിനാർ സംഘടിപ്പിച്ചു

ഊരകം: ഊരകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. പി കെ അഷ്റഫ് പദ്ധതി അവതരണം നടത്തി. ഇ കെ കുഞ്ഞാലി ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ വിഷയാവതരണം നടത്തി. 

മെമ്പർമാരായ ടി വി ഹംസ, ഷിബു എൻ ടി , പി കെ അബുത്വാഹിർ, പി പി സൈതലവി, ഇബ്രാഹിം കുട്ടി എ ടി, ശറഫുദ്ദീൻ എം കെ, അന്നത് മൻസൂർ, ഫാത്തിമ അൻവർ, സുബൈബത്തുൽ അസ്ലമിയ്യ, ബീനാ ജോഷി, ഷറീന റിയാസ്, സമീറ മുതുവോറൻ, പഞ്ചായത്ത് സെക്രട്ടറി നിസ്സി ജോൺ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല ഡി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ടി അബ്ദുസ്സമദ്, എം കെ മുഹമ്മദ് മാസ്റ്റർ, എം കെ മൊയ്തീൻ കുഞ്ഞമ്മദ് പനോളി, ബാലകൃഷ്ണൻ, എ പി ഉണ്ണി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}