പറപ്പൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് & ജൻഡർ റിസോഴ്സ് സെന്റർ, ഐ യു പി എച്ച് എസ് എസ് പറപ്പൂർ ജൻഡർ ക്ലബ് സ്കൂളിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി "കുട്ടികളുടെ അവകാശങ്ങൾ" എന്ന വിഷയത്തിൽ തിരൂരങ്ങാടി ലീഗൽ സർവീസ് അതോറിറ്റിയുമായി സംയോജിച്ച് നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സ്കൂൾ എച്ച് എം മമ്മു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിക്ക് കമ്മ്യൂണിറ്റി കൗൺസിലർ സ്വാഗതം പറഞ്ഞു. അഡ്വക്കേറ്റ് സജ്‌ന കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിശദമായ ക്ലാസ്സ് നൽകി. ക്ലാസ്സിൽ തിരൂരങ്ങാടി താലൂക് പി എൽ വിമാരും പങ്കെടുത്തു. പി എൽ വി മുനീറ നന്ദി പറഞ്ഞു.