കണ്ണമംഗലം: എസ്.വൈ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സാന്ത്വനം വേങ്ങര നിഅ്മത്ത് യൂനാനി ഹോസ്പ്പിറ്റലുമായി സഹകരിച്ച് യൂനാനി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദഗ്ദരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ നൂറോളം രോഗികള്‍ക്ക് സൗജന്യമായി ചികിത്സയും മരുന്നും നല്‍കി.
സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്ലസഖാഫിയുടെ അധ്യക്ഷതയില്‍ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പികെ. സിദ്ധീഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോക്ടർ ജുനൈദ് BUMS ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. വേങ്ങര സോണ്‍ സാന്ത്വനം സെക്രട്ടറി ശംസുദ്ധീന്‍ സന്ദേശപ്രഭാഷണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി സി.കെ കോമുഹാജി, സര്‍ക്കിള്‍ സെക്രട്ടറി കെ.സി കോയ ഹാജി, അബ്ദുല്‍ റഷീദ് പാപ്പാട്ടില്‍, ശമീര്‍ ഫാളിലി, മഹ്മൂദ് ബുഖാരി തുടങ്ങിയവര്‍ പങ്കെടുത്തു.