കണ്ണമംഗലം: കൊല്ലം ജില്ലയിൽ നടക്കുന്ന 62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഖുർആൻ പാരായണ മത്സരത്തിൽ എ ഗ്രേഡ് നേടിയ അച്ചനമ്പലം സ്വദേശി മുഹമ്മദ് ഫർഹാൻ പുള്ളാട്ടിനെ ഡി ജി സൊലൂഷൻസ് മൊബൈൽസ് & ഇലക്ട്രോണിക്സ് ആദരിച്ചു.
ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ അച്ചനമ്പലം സ്വദേശികളായ പുള്ളാട്ട് ഫൈസലിൻ്റെയും ശഹാനയുടെയും മകനാണ്.