അടിപ്പാത നിർമിക്കുന്ന ഇരുമ്പുചോല എം.പി.യും എം.എൽ.എ.യും സന്ദർശിച്ചു

കൊളപ്പുറം: ഇരുമ്പുചോലയിലെ യാത്രാപ്രശ്‌നം പരിഹരിച്ചതുപോലെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിലെ കൊളപ്പുറത്തെ പ്രശ്നത്തിനും പരിഹാരമുണ്ടാക്കാൻ തീവ്രശ്രമം നടത്തുമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യും പറഞ്ഞു. ജനങ്ങളും ജനപ്രതിനിധികളും ശക്തമായി ആവശ്യമുന്നയിച്ചതിനാൽ ദേശീയപാതാ അധികൃതർ അടിപ്പാത നിർമിക്കുന്ന ഇരുമ്പുചോല സന്ദർശിക്കുകയായിരുന്നു ഇരുവരും. ഇവർ പണിയുടെ പുരോഗതി വിലയിരുത്തി. മൂന്നു മീറ്റർ വീതിയിലും മൂന്നു മീറ്റർ ഉയരത്തിലുമാണ് ഇവിടെ അടിപ്പാത നിർമിക്കുന്നത്.

ജനങ്ങൾക്കുണ്ടാവുമായിരുന്ന പ്രയാസം ബോധ്യപ്പെട്ടതിനാലാണ് ഇവിടെ പുതുതായി അടിപ്പാത അനുവദിച്ചത്. ഇക്കാര്യം ഉന്നയിച്ച് എം.എൽ.എ.യും എം.പി.യും സർക്കാർ തലത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥതലത്തിലും നിരന്തരം ഇടപെട്ടിരുന്നു. വിഷയം സമദാനി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു. ഇതുപോലെ കൊളപ്പുറത്തെ പ്രശ്‌നവും പരിഹരിക്കപ്പെടണമെന്നും അതിനായി കളക്ടറുടെ സാന്നിധ്യത്തിൽ 18-ന് പ്രോജക്ട് ഡയറക്ടറുൾപ്പെടെയുള്ളവുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇരുമ്പുചോലയിലെത്തിയ ജനപ്രതിനിധികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}