മമ്പുറം പാലിയേറ്റീവ് മെന്റൽ ഹെൽത്ത് കെയർ ഹോം കെയർ വാഹനത്തിന് ബിരിയാണി ചാലഞ്ച്

മമ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെട്ടം ബസാർ യൂണിറ്റിന് കീഴിൽ (മമ്പുറം പാലിയേറ്റീവ് മെന്റൽ ഹെൽത്ത് കെയർ) ഹോം കെയർ വാഹനത്തിന് വേണ്ടി നടത്തുന്ന ബിരിയാണി ചലഞ്ച് കെ വി വി ഇ എസ് വേങ്ങര മണ്ഡലം പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ മമ്പുറം പാലിയേറ്റീവ് ചെയർമാൻ ബഷീർ മമ്പുറത്തിന്റെ സാന്നിധ്യത്തിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്തലിക്ക് ആദ്യ ബിരിയാണി പാക്ക് നൽകി ഉദ്‌ഘാടനം നിർവഹിച്ചു.

ചടങ്ങിൽ കെ വി വി ഇ എസ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി  സൈനുദ്ദീൻ ഹാജി, വേങ്ങര യൂണിറ്റ് പ്രസിഡന്റ് അസിസ് ഹാജി എന്നിവർ ആശംസകൾ അറിയച്ചു.

കെ വി വി ഇ എസ് വേങ്ങര മണ്ഡലം ട്രഷറർ മജീദ് അച്ചനമ്പലം, വി കെ പടി യൂണിറ്റ് പ്രസിഡന്റ് കെ കെ എം അഷറഫ് തങ്ങൾ, മമ്പുറം യൂണിറ്റ് പ്രസിഡന്റ് എം ടി മൂസ, കച്ചേരിപ്പടി യൂണിറ്റ് ട്രഷറർ യൂസുഫ്, കെ വി വി എസ് വെട്ടം ബസാർ യൂണിറ്റ് പ്രസിഡന്റ് ശരീഫ് സഫർ, ജനറൽ സെക്രട്ടറി റാഫി മാട്ടുമ്മൽ, ട്രഷറർ ആബിദ് മലബാർ, മമ്പുറം പാലിയേറ്റീവ് ട്രഷറർ റിയാസ് കല്ലൻ, എ ആർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്, മമ്പുറം മഹല്ല് സെക്രട്ടറി എ കെ ബാവ, വാർഡ് മെമ്പർമാരായ ജൂസൈറ മൻസൂർ, സജ്‌ന അൻവർ, ബേബി, ഷൈലജ, MPMHCARE മറ്റു വാർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}