"ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ആനുകൂല്യങ്ങൾ ഒമ്പതാം വാർഡിൽ വിതരണംചെയ്തു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ  ജനകീയാസൂത്രണം 2023-24 "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയിൽ അപേക്ഷ നൽകിയുട്ടുള്ള ഒമ്പതാം വാർഡിലെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളായ സ്പ്രേയർ(3Ltr),ജൈവവളം(30കിലോ), പച്ചക്കറി വിത്ത്, സ്യുഡോമോണാസ് എന്നിവ വിതരണം ചെയ്തു. വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി. 

സമൂഹത്തെകൃഷി മുറ്റത്തേക്ക് ഇറക്കി പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തകൈവരിക്കുകയും സുരക്ഷിതഭക്ഷണം ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെലക്ഷ്യ മിടുന്നത്. 

ചടങ്ങിൽ മൊയ്തു ഹാജി എ വി അബ്ദുൽ കരീം വി സൈതലവി എം സിയാദ് സി കെ ഇസ്മായിൽ, പി ഇല്യാസ്  കെ ടി, സുഫ്യാൻ ടി, ഷാലു പി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}