വേങ്ങര: ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തോടനു ബന്ധിച്ച് വേങ്ങര പാലിയേറ്റീവ് പരിസരം IRW വേങ്ങര ഗ്രൂപ്പ് സന്നദ്ധ പ്രവർത്തകർ ശുചീകരിച്ചു.
IRW വേങ്ങര ഗ്രൂപ്പ്ലീഡർ അബ്ദുറഹ്മാൻ മാസ്റ്റർ പി. പി, കബീർ സാഹിബ്, കമറുദ്ദീൻ മാസ്റ്റർ, നസീർ മാസ്റ്റർ, അബ്ദുറഹീം പി പി, സക്കീന ടീച്ചർ, ലുബിന, കദീജ ടീച്ചർ എന്നിവർനേതൃത്വം നൽകി.
IRW പ്രവർത്തകർക്കൊപ്പം അവരുടെ കൂടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി പാലിയേറ്റീവ് പ്രവർത്തകരായ കുഞ്ഞാലി മാസ്റ്റർ, സലാം കെ, അലവി എം പി, സുലൈമാൻ മാസ്റ്റർ, സുമയ്യ എപി, കുട്ടി മോൻ, മുഹമ്മദലി സി എന്നിവർ പങ്കെടുത്തു.
IRW പ്രവർത്തകർക്ക് ആദരം അർപ്പിച്ചു കൊണ്ട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ സെക്രട്ടറി അഹമ്മദ് ബാവ ടി കെ, എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ചീഫ് കോഡിനേറ്റർ അഷ്റഫ് പാലേരി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു.